Posts

Showing posts from February, 2018
വിശ്വ ശില്പിയോടൊരഭ്യര്‍ത്ഥന അറിവില്ലെനിക്കൊട്ടും കവനം കുറിയ്ക്കുവാന്‍ കഴിവുണ്ടെനിക്കെന്നു കൂട്ടുകാരും കരളിന്നടിത്തട്ടിലൂറുന്നതെന്തുമീ കടലാസിലാലേഖ്യം ചെയ്തതല്ലാ - തറിവില്ലെനിക്കൊട്ടും കവനം രചിക്കുവാന്‍ കഴിവെന്നിലുണ്ടെന്നു കൂട്ടുകാരും. ഒരു പുമാന്‍ കാട്ടുന്ന ചേഷ്ടകള്‍ കണ്ടവയപരന്‍ പകര്ത്തിടും ഗോഷ്ടിയല്ലാ - തിതിലെന്തു സാരം ഗ്രഹിപ്പവര്‍ക്കീ - കവിത്വം കപിത്വമായ് തീരില്ലയോ? ഒരുവേളയീക്കാട്ടുചപലതഎന്നിലെ - ക്കവിയെ ചൂഴ്ന്നങ്ങുണര്ത്തുമല്ലാ- തറിവില്ലെനിക്കൊട്ടും കവനം ചമയ്ക്കുവാന്‍ കഴിവെനിക്കേകണേ വിശ്വ ശില്പോ!

എന്‍റെ കവിതകള്‍ - സത്യനാരായണന്‍

മോഹിച്ചുപോകുന്നു പക്ഷീ നിന്നില്‍  സ്വായത്തമയാതാം സ്വാതന്ത്ര്യത്തെ കൂസലില്ലേതും നിനക്ക് മാലോകരെ വെന്നുവീ പുഷ്പ്പത്തെ സ്വീകരിക്കാന്‍ ഹാ: സുമേ: നീയെത്ര ചാരിതാര്‍ത്ഥ സായൂജ്യ പാദം കവര്ന്നെടുത്തോള്‍  ഉത്കര്‍ഷ നിര്‍വൃതിയില്‍  രമിപ്പൂ നിന്നിലെന്നെന്നുമാസൂയാലു ഞാന്‍ 

എന്‍റെ കവിതകള്‍ - സത്യനാരായണന്‍

വിശ്വശില്പ്പിയോട് അറിവില്ലെനിയ്ക്കൊട്ടും കവനം കുറിയ്ക്കുവാന്‍ കഴിവുന്റെനിയ്ക്കെന്നു കൂട്ടുകാരും കരളിന്നടിതട്ടിലൂരുന്നതെന്തുമീ കടലസിലാലേഖ്യം ചെയ്തതല്ലാ- തറിവില്ലെനിയ്ക്കൊട്ടും കവനം ചമയ്ക്കുവാന്‍ കഴിവെന്നിലുന്റെന്നു കൂട്ടുകാരും ഒരു പുമാന്‍ കാട്ടുന്ന ചേഷ്ടകള്‍ കണ്ടവയപരന്‍ പകര്ത്തിടും ഗോഷ്ട്ടിയല്ലാ- തിതിലെന്തു സാരം ഗ്രഹിപ്പവര്‍ക്കീ കവിത്വം കപിത്വമായ് തീരില്ലയോ ഒരു വേള യീക്കാട്ടു ചപലതയെന്നിലെ ക്കവിയെ ചുഴന്നങ്ങുനര്തുമല്ലാ- തറിവില്ലെനിയ്ക്കൊട്ടും കവനം രച്യ്ക്കുവാന്‍ കഴിവേന്യ്ക്കേകനേ വിswaശില്പ്പോ

എന്‍റെ കവിതകള്‍ - സത്യനാരായണന്‍

ഹാ കഷ്ടം ഹരിതനിറ൦ വഴിയും ദല പുന്ജത്തിന്നിടയില്‍ രുധിരകണം ചിതറീടിന സൂനങ്ങളോന്നായ്‌  അനിലകരം തഴുകീടും നിര്‍വൃതി തന്നില്‍ അലയലയായ് സ്പന്ദ്യ്ക്കും നെടുവീര്‍പ്പിനലെ  തുടു തുടെ തുടി കൊട്ടും തവ ഹര്‍ഷോന്മാദം  നുര നുര യാ യ് പതയിട്ടു പൊന്ഗീടും നേരം അര നിമിഷം കൈ വെച്ചു പോയിന്റെ നെഞ്ചില്‍ ക്ഷണികം നിന്‍ ജീവിതം ഹാ: ഹന്ദ കഷ്ടം മിതത്വം മിതമയതെന്തുമത് ഹിതമായിമാറിടും അമിതമോ അത് വിനയായ് ഭവിയ്ക്കും അതിപരിചയമതവജ്ഞയ്ക്ക് ഹേതു അതിവിനയമുള്ളവന്‍ സൂത്രശാലി അമിതഭാഷണമുള്ളവനബദ്ധങ്ങളെറും (ഏറും) അതിയായ് ഭുജിപ്പവനജീര്‍ണവും തഥാ അമിതധാരളിത്തവുമാമിതലുബ്ടും സമം എന്തിലും മിതത്വം ശീലമാക്കൂ സഖേ അമിതകൊപം ബുദ്ധിനാശം വരുത്തിടും അമിതമായാല്‍ അമൃതും വിഷമോര്‍ക്ക നീ

sathyan52.blogspot.com