എന്‍റെ കവിതകള്‍ - സത്യനാരായണന്‍


ഹാ കഷ്ടം

ഹരിതനിറ൦ വഴിയും ദല പുന്ജത്തിന്നിടയില്‍

രുധിരകണം ചിതറീടിന സൂനങ്ങളോന്നായ്‌ 
അനിലകരം തഴുകീടും നിര്‍വൃതി തന്നില്‍
അലയലയായ് സ്പന്ദ്യ്ക്കും നെടുവീര്‍പ്പിനലെ
 തുടു തുടെ തുടി കൊട്ടും തവ ഹര്‍ഷോന്മാദം 
നുര നുര യാ യ് പതയിട്ടു പൊന്ഗീടും നേരം
അര നിമിഷം കൈ വെച്ചു പോയിന്റെ നെഞ്ചില്‍
ക്ഷണികം നിന്‍ ജീവിതം ഹാ: ഹന്ദ കഷ്ടം


മിതത്വം


മിതമയതെന്തുമത് ഹിതമായിമാറിടും
അമിതമോ അത് വിനയായ് ഭവിയ്ക്കും
അതിപരിചയമതവജ്ഞയ്ക്ക് ഹേതു
അതിവിനയമുള്ളവന്‍ സൂത്രശാലി
അമിതഭാഷണമുള്ളവനബദ്ധങ്ങളെറും (ഏറും)
അതിയായ് ഭുജിപ്പവനജീര്‍ണവും തഥാ
അമിതധാരളിത്തവുമാമിതലുബ്ടും സമം
എന്തിലും മിതത്വം ശീലമാക്കൂ സഖേ
അമിതകൊപം ബുദ്ധിനാശം വരുത്തിടും
അമിതമായാല്‍ അമൃതും വിഷമോര്‍ക്ക നീ

Comments

Popular posts from this blog