വിശ്വ ശില്പിയോടൊരഭ്യര്‍ത്ഥനഅറിവില്ലെനിക്കൊട്ടും കവനം കുറിയ്ക്കുവാന്‍
കഴിവുണ്ടെനിക്കെന്നു കൂട്ടുകാരും
കരളിന്നടിത്തട്ടിലൂറുന്നതെന്തുമീ
കടലാസിലാലേഖ്യം ചെയ്തതല്ലാ -
തറിവില്ലെനിക്കൊട്ടും കവനം രചിക്കുവാന്‍
കഴിവെന്നിലുണ്ടെന്നു കൂട്ടുകാരും.
ഒരു പുമാന്‍ കാട്ടുന്ന ചേഷ്ടകള്‍ കണ്ടവയപരന്‍
പകര്ത്തിടും ഗോഷ്ടിയല്ലാ -
തിതിലെന്തു സാരം ഗ്രഹിപ്പവര്‍ക്കീ -
കവിത്വം കപിത്വമായ് തീരില്ലയോ?
ഒരുവേളയീക്കാട്ടുചപലതഎന്നിലെ -
ക്കവിയെ ചൂഴ്ന്നങ്ങുണര്ത്തുമല്ലാ-
തറിവില്ലെനിക്കൊട്ടും കവനം ചമയ്ക്കുവാന്‍

കഴിവെനിക്കേകണേ വിശ്വ ശില്പോ!

Comments

Popular posts from this blog

എന്‍റെ കവിതകള്‍ - സത്യനാരായണന്‍